മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ്) ബഹ്റൈൻ നൽകി വരുന്ന സ്കോളർഷിപ്പ് പദ്ധതിയുടെ ഈ വർഷത്തെ വിതരണോത്ഘാടനം കാരന്തൂർ മർകസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കർ മുസ്ല്യാർ നിർവ്വഹിച്ചു.
വിദ്യഭ്യാസ മേഖലയിൽ ഐ.സി എഫ് നടപ്പിലാക്കുന്ന ബഹുമുഖ പ്രവർത്തന പദ്ധതികളിലൊന്നായ സ്കോളർഷിപ്പ് എല്ലാവർഷവും കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെടുന്ന ഇരുന്നൂറോളം വിദ്യാർത്ഥികൾക്കാണ് നൽകി വരുന്നത്. പുതുവർഷത്തോട നുബന്ധിച്ച് ഐ.സി എഫ് ബഹ്റൈൻ നാഷണൽ കമ്മിറ്റി പുറത്തിറക്കുന്ന ബഹുവർണ്ണ കലണ്ടർ വിതരണത്തിലൂടെയാണ് സ്കോളർഷിപ്പ് ഫണ്ട് സമാഹരിക്കുന്നത്.
മർകസ് ഡയരക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, വൈസ് ചാൻസലർ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, വി. പി. എം. ഫൈസി വില്യാപ്പള്ളി, അസീസ് സഖാഫി വെള്ളയൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുകര, സയ്യിദ് ജസീൽ തങ്ങൾ,ഡോ: റോഷൻ നൂറാനി, ഉമറലി കാമിൽ സഖാഫി, ബഷീർ സഖാഫി കൈപ്രം എന്നിവർ സംബന്ധിച്ചു.



