ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യാ മുന്നണിയുടെ സുപ്രീം കോടതി മാർച്ച് ആരംഭിച്ചു; കനത്ത സുരക്ഷയിൽ ഡൽഹി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും ഇന്ത്യാ മുന്നണി പ്രഖ്യാപിച്ച സുപ്രീം കോടതിയിലേക്കുള്ള ബഹുജന മാർച്ച് ആരംഭിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രമുഖ നേതാക്കൾ പ്രത്യേകം സജ്ജമാക്കിയ മൂന്ന് ബസുകളിലാണ് മാർച്ചിനായി സംഭവസ്ഥലത്തേക്ക് എത്തിയത്. മാർച്ചിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്ത് ഡൽഹി പൊലീസിന് പുറമെ ദ്രുത കർമസേനയെയും സി.ആർ.പി.എഫിനെയും വിന്യസിച്ച് കനത്ത സുരക്ഷാ വലയമാണ് തീർത്തിരിക്കുന്നത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രസ്ഥാനങ്ങളുടെയും പതിനായിരക്കണക്കിന് പ്രവർത്തകർ തുടർച്ചയായി പ്രക്ഷോഭ വേദിയിലേക്ക് ഒഴുകിയെത്തുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ച് നീതി ലഭിക്കുന്നതുവരെ ഈ സമരം അവസാനിപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. “ഭരണഘടനയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഈ സമരത്തിൽ പങ്കുചേരാം. സ്ത്രീ, പുരുഷൻ, യുവാക്കൾ, പ്രായമായവർ, വ്യത്യസ്ത രാഷ്ട്രീയ പാർട്ടിക്കാർ… ആര് എന്നത് ഇവിടെ പ്രസക്തമല്ല, രാജ്യവും രാജ്യത്തിന്റെ ഭരണഘടനയുമാണ് പ്രധാനം,” രാഹുൽ വ്യക്തമാക്കി.

ഇത് ഓരോ പൗരന്റെയും രാജ്യത്തിന്റെ തനിമ നിലനിർത്താനുള്ള പോരാട്ടമാണെന്നും നേരിട്ടെത്താൻ കഴിയാത്തവർ സന്ദേശങ്ങളിലൂടെയോ വീഡിയോകളിലൂടെയോ മനസ്സു കൊണ്ടെങ്കിലും പിന്തുണ നൽകി ഭരണഘടനയെയും ഭാവി തലമുറയുടെ അവകാശങ്ങളെയും സംരക്ഷിക്കണമെന്ന് അദ്ദേഹം വൈകാരികമായി ആഹ്വാനം ചെയ്തു. ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം ഹർജി സമർപ്പിക്കുന്നതുൾപ്പെടെയുള്ള നിയമനടപടികൾക്കൊപ്പം തന്നെ രാജ്യത്തുടനീളമുള്ള ശക്തമായ ജനകീയ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് ഇന്ത്യാ മുന്നണി നീക്കം

Related Articles

- Advertisement -spot_img

Latest Articles