ഡോ. കെ.പി. സുലൈമാൻ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സിയുടെ ആദരം

ജിദ്ദ: മുസ്‌ലിം ലീഗിൽ അംഗത്വം സ്വീകരിച്ച പ്രമുഖ വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തകനും കെ.പി. ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ ഡോ. കെ.പി. സുലൈമാൻ ഹാജിക്ക് ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി വർണ്ണാഭമായ സ്വീകരണം നൽകി. ജീവകാരുണ്യ രംഗത്തും സാമൂഹിക സേവന പ്രവൃത്തികളിലും ലോകത്തിന് തന്നെ മാതൃക കാട്ടിയ നിസ്വാർത്ഥ പ്രവർത്തകരുടെ പ്രസ്ഥാനമാണ് കെ.എം.സി.സി എന്ന് സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തവേ അദ്ദേഹം അഭിപ്രായപ്പെട്ടു.

മണ്ഡലം ആക്ടിങ് പ്രസിഡന്റ് റഹ്‌മത്ത് അലി എരഞ്ഞിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സൗദി നാഷണൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് സി.കെ. റസാഖ് മാസ്റ്റർ, ട്രഷറർ അബ്ദുറഹ്‌മാൻ വെള്ളിമാടുകുന്ന്, മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് ഇസ്മായിൽ മുണ്ടംപറമ്പ്, ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ, ചെയർമാൻ കെ.കെ. മുഹമ്മദ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

ചടങ്ങിൽ വെച്ച് ഡോ. കെ.പി. സുലൈമാൻ ഹാജിക്കുള്ള പ്രത്യേക ഉപഹാരം മണ്ഡലം ഭാരവാഹികൾ ചേർന്ന് കൈമാറി. ഇതോടൊപ്പം പുണ്യഭൂമിയിൽ നിന്നും ഹജ്ജ് സേവനത്തിൽ പങ്കാളികളായ വളണ്ടിയർമാരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ഐദീൻ ചെറുകാവിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ മണ്ഡലം ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ശറഫു വാഴക്കാട് നന്ദിയും രേഖപ്പെടുത്തി. കബീർ നീറാട്, കെ.കെ. ഫൈറൂസ്, യാസർ അറഫാത്ത് ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടികളുടെ ഏകോപനത്തിന് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles