ഡൽഹിയിൽ സമരച്ചൂട് അടങ്ങുന്നില്ല; ജൻപഥ് റോഡിൽ എൻ.എസ്.യു.ഐ മിന്നൽ പ്രതിഷേധം, പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്നും ശക്തമായ പ്രതിഷേധങ്ങൾ തുടർന്നു. ‘ജന്തർ മന്തർ തിരിച്ചുപിടിക്കുക’ എന്നാവശ്യപ്പെട്ട് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എൻ.എസ്.യു.ഐ.) നേതൃത്വത്തിൽ ജൻപഥ് റോഡിൽ മിന്നൽ പ്രതിഷേധം സംഘടിപ്പിച്ചു. സമരക്കാരായ വിദ്യാർത്ഥികളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചും ബലംപ്രയോഗിച്ചുമാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇന്ന് രാവിലെ ജന്തർ മന്തറിൽ സി.ജെ.പിയുടെ നേതൃത്വത്തിലും സൗരവ് ദാസ്, അശുതോഷ് റങ്ക തുടങ്ങിയവരുടെ നേതൃത്വത്തിൽ മിന്നൽ സമരം നടന്നിരുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ നടന്ന ചരിത്രപരമായ പടുകൂറ്റൻ പ്രക്ഷോഭത്തിന്റെ തുടർച്ചയായാണ് ഡൽഹിയിൽ വീണ്ടും പ്രതിഷേധങ്ങൾ അലയടിക്കുന്നത്. ഡൽഹിയുടെ സമീപകാല ചരിത്രം കണ്ട ഏറ്റവും വലിയ ബഹുജന മുന്നേറ്റമാണ് ഇന്നലെ നടന്ന മാർച്ചിൽ ദൃശ്യമായത്. പോലീസ് തീർത്ത സുരക്ഷാ കോട്ടകളും ബാരിക്കേഡുകളും മറികടന്ന് ല്യൂട്ടൻസ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിലൂടെ നീങ്ങിയ മാർച്ചിൽ വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും ആയിരക്കണക്കിന് ജനങ്ങളും അണിചേർന്നിരുന്നു.

Related Articles

- Advertisement -spot_img

Latest Articles