സൗദിയിലേക്ക് വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഖത്തർ എയർവേയ്‌സ്

ദോഹ: സൗദി അറേബ്യയിലെ റിയാദ്, ദമ്മാം നഗരങ്ങളിലേക്കും അവിടെനിന്നുമുള്ള വിമാന സർവീസുകൾ ഖത്തർ എയർവേയ്‌സ് താൽക്കാലികമായി നിർത്തിവെച്ചു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് വിമാനക്കമ്പനി അറിയിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതും വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും മേഖലയിലെ വിമാനയാത്രയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും കമ്പനി വ്യക്തമാക്കി.

റിയാദ്, ദമ്മാം നഗരങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി വിമാനത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഖത്തർ എയർവേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ വിവരങ്ങൾ ലഭ്യമാണ്. വിമാനം റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും, ടിക്കറ്റ് തീയതി മാറ്റുന്നതിനും മറ്റ് ബദൽ യാത്രാ ക്രമീകരണങ്ങൾക്കുമായി കമ്പനിയുടെ ഏറ്റവും പുതിയ നിർദേശങ്ങൾ പിന്തുടരണമെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles