വെസ്റ്റ് ബാങ്കിൽ കൂറ്റൻ സൈനിക നീക്കത്തിന് ഒരുങ്ങി ഇസ്രയേൽ: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഹെബ്രോൺ: അധിനിവേശ വെസ്റ്റ് ബാങ്കിൽ കൂറ്റൻ സൈനിക നീക്കത്തിന് ഇസ്രയേൽ സൈന്യം സജ്ജമായതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വെള്ളിയാഴ്ച അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോൺ സന്ദർശിക്കവേയാണ് അദ്ദേഹം ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയത്.

അഭയാർത്ഥി ക്യാമ്പുകളിൽ മുമ്പ് വിജയകരമായി നടപ്പിലാക്കിയ അതേ ആക്രമണ മാതൃക തന്നെയാണ് വെസ്റ്റ് ബാങ്കിലും ഇസ്രയേൽ പ്രതിരോധ സേന (IDF) നടപ്പിലാക്കാൻ പോകുന്നതെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർ താമസിക്കുന്ന പ്രദേശങ്ങളിലേക്ക് സൈന്യം നേരിട്ടെത്തുമെന്നും, അവിടങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ച ശേഷം ഓരോ വീടുകളും കയറിയിറങ്ങി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ പ്രദേശത്തെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തകർക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

വെസ്റ്റ് ബാങ്കിൽ വലിയ തോതിലുള്ള സൈനിക നടപടിക്ക് ഇസ്രയേൽ സർക്കാരും സൈന്യവും പൂർണ്ണ സജ്ജമാണെന്നും ഹെബ്രോണിലെ സന്ദർശനത്തിനിടെ അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ വെസ്റ്റ് ബാങ്ക് മേഖലയിൽ വരും ദിവസങ്ങളിൽ സൈനിക അക്രമണങ്ങൾ കൂടുതൽ ശക്തമാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles