റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയാദ് വിമാനത്താവളത്തിൽ നാളെ മുതൽ സർവീസ് പുനരാരംഭിക്കും. ദേശീയ വിമാന കമ്പനികൾ മാത്രമായിരിക്കും നാളെ മുതൽ സർവീസ് നടത്തുക. ഒക്ടോബർ 25 ഞായറാഴ്ച മുതൽ ടെർമിനൽ പ്രവർത്തനങ്ങളിൽ പ്രധാനം മാറ്റങ്ങൾ വരുത്തിയതായി അധികൃതർ അറിയിച്ചു. റിയാദിൽ നിന്ന് സർവീസ് നടത്തുന്ന ദേശീയ വിമാനക്കമ്പനികളുടെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾക്കായാണ് ടെർമിനലുകൾ പുനഃക്രമീകരിച്ചിരിക്കുന്നത്
പുതിയ ക്രമീകരണപ്രകാരം ആഭ്യന്തര വിമാന സർവീസുകൾ ടെർമിനൽ ഒന്നിൽ നിന്നും അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ രണ്ടിൽ നിന്നുമായിരിക്കും സർവീസ് നടത്തുക. 2026 ഒക്ടോബർ 25 ഞായറാഴ്ച മുതൽ പുതിയ തീരുമാനം പൂർണ്ണമായി പ്രാബല്യത്തിൽ വരും.
യാത്ര തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി, ടിക്കറ്റ് കൺഫേം ആയ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ബന്ധപ്പെട്ട എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് ബുക്കിംഗ് വിവരങ്ങളും ടെർമിനൽ വിവരങ്ങളും ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാനത്താവളത്തിലെ യാത്രക്കാരുടെ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും, എല്ലാവരുടെയും പൂർണ്ണ സഹകരണവും നിർദ്ദേശങ്ങൾ പാലിക്കലും പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.



