ഒരു ബോണ്ടിനും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ തടയാനാകില്ല: അശുതോഷ് രങ്ക

ന്യൂഡല്‍ഹി: ജാമ്യ വ്യവസ്ഥയുടെ ഭാഗമായുള്ള സമാധാന ബോണ്ടുകൾക്ക് പ്രതിഷേധങ്ങളെ ഒരു തരത്തിലും തടയാനാകില്ലെന്ന് കോക്രോച്ച് ജനതാ പാർട്ടി സഹ കണ്‍വീനര്‍ അശുതോഷ് രങ്ക. ജാമ്യം ലഭിക്കാനുള്ള സമാധാനം പാലിക്കൽ ബോണ്ട് ലംഘിച്ച് സി.ജെ.പി നേതാക്കളായ അശുതോഷും സൗരവ് ദാസും വീണ്ടും പ്രതിഷേധം പ്രഖ്യാപിച്ചുവെന്ന പ്രചാരണങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഒരു ബോണ്ടിനും പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ തടയാനാകില്ല” എന്ന് അശുതോഷ് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് പുതിയ പ്രതിഷേധ പരിപാടികൾ ഉടൻ ഉണ്ടാകുമെന്ന് അശുതോഷും സൗരവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടന്നിരുന്നു.

ഈ മാസം 13-ന് വിലക്ക് ലംഘിച്ച് ജന്തര്‍ മന്തറില്‍ അതിക്രമിച്ചു കയറി ദേശീയ പതാക ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സി.ജെ.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന ഇവര്‍ ഏഴ് ദിവസത്തെ നടപടികൾക്ക് ശേഷമാണ് മോചിതരായത്. പ്രതിഷേധിക്കാനുള്ള മൗലികാവകാശം ഏതെങ്കിലും ബോണ്ടുകളുടെ പേരിൽ തടയപ്പെടില്ലെന്ന നിലപാടിലാണ് സി.ജെ.പി നേതൃത്വം.

Related Articles

- Advertisement -spot_img

Latest Articles