റിയാദിന് നേരെ ഹൂതികൾ തൊടുത്തുവിട്ട മിസൈൽ തകർത്ത് സൗദി സഖ്യസേന

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിന് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി സൗദി നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സഖ്യസേന വക്താവ് ഇക്കാര്യം വ്യക്തമാക്കിയത്. റിയാദ്, നജ്‌റാൻ, വാദി അൽ-ദവാസർ എന്നിവിടങ്ങളിൽ സൗദി സിവിൽ ഡിഫൻസ് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ സംഭവം. തുടർന്ന് ഈ മൂന്ന് പ്രദേശങ്ങളിലും അപകടാവസ്ഥ ഒഴിഞ്ഞതായി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇതിന് തൊട്ടുമുമ്പ് സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയ്ക്ക് നേരെ എത്തിയ ഒരു ഡ്രോണും സഖ്യസേന വ്യോമാക്രമണത്തിലൂടെ തകർത്ത് നിർവീര്യമാക്കിയിരുന്നു. മിഡിൽ ഈസ്റ്റിൽ സംഘർഷാവസ്ഥ നിലനിൽക്കെ സഊദി നഗരങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ സുരക്ഷാ വിഭാഗം അതീവ ജാഗ്രതയോടെയാണ് പ്രതിരോധിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles