ജുബൈൽ മലയാളി സമാജത്തിന്റെ ആദ്യ സംഗീത ആൽബം ‘കാവ്യ കൈരളി’ പ്രകാശനം ചെയ്തു

ജുബൈൽ : കേരളപ്പിറവി ദിനത്തിൽ പ്രവാസഭൂമിയിൽ മലയാളത്തിന്റെ കലാസാംസ്കാരിക പൈതൃകത്തിന് പുതിയൊരു സംഗീത സമർപ്പണവുമായി ജുബൈൽ മലയാളി സമാജം. സമാജത്തിന്റെ ആദ്യ സംഗീത ആൽബമായ ‘കാവ്യ കൈരളി’ കിംസ് ഹോസ്പിറ്റൽ ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

സമാജം ചെയർമാൻ തോമസ് മാത്യു മാമൂടൻ, പ്രസിഡന്റ് ബൈജു അഞ്ചൽ, പ്രമുഖ സാമൂഹിക പ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരി, സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കൽ, ട്രഷറർ സുമോദ് മോഹൻ എന്നിവർ ചേർന്നാണ് ആൽബത്തിന്റെ പ്രകാശനം നിർവഹിച്ചത്. ട്രഷറർ സുമോദ് മോഹൻ വരികൾ കുറിച്ച ഗാനത്തിന് ഷൈൻ വെങ്കിടങ്ങ് സംഗീതം പകർന്നു. സമാജം ഭാരവാഹികളായ ഗിരീഷ് കുമാർ, ഡോ. നവ്യ വിനോദ്, മുബാറക് ഷാജഹാൻ, നീതു രാജേഷ്, സന്തോഷ് കുമാർ ചക്കിങ്കൽ, ബിനു ശരത്ത് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സെക്രട്ടറി സന്തോഷ് കുമാർ ചക്കിങ്കൽ ആണ് ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്.

ബൈജു അഞ്ചൽ, ഗിരീഷ് കുമാർ, ഡോ. നവ്യ വിനോദ്, മുബാറക് ഷാജഹാൻ, നീതു രാജേഷ്, സന്തോഷ് കുമാർ ചക്കിങ്കൽ, സിനി സന്തോഷ്, ബിനു ശരത്ത്, ആശാ ബൈജു, നിസാർ ഇബ്രാഹിം, നവീൻ കൊതേരി, ബെൻസൺ സാമുവൽ എന്നിവർ ദൃശ്യാവിഷ്കാരത്തിൽ അണിനിരന്നു. ബിനു സ്റ്റുഡിയോയുടെ റെക്കോർഡിംഗ്, സുമോദ് മോഹൻ, നവീൻ കൊതേരി എന്നിവരുടെ ക്യാമറ പ്രവർത്തനം, ബാൻസുരി ക്രിയേഷൻസിന്റെ എഡിറ്റിംഗ് എന്നിവ ആൽബത്തിന്റെ സാങ്കേതിക മികവ് ഉറപ്പാക്കി.

സാറഭായ് സൈഫുദ്ദീൻ, ധന്യ ഫെബിൻ, റിയാസ് എൻ.പി., വിനോദ്, എബി ജോൺ, ഹാരിസ്, ഫരീദ ഹാരിസ്, നദീറ, ശരത്, വികാസ് തുടങ്ങി സമാജം ഭാരവാഹികളും അംഗങ്ങളും കലാസ്നേഹികളും ചടങ്ങിൽ പങ്കെടുത്തു.

Related Articles

- Advertisement -spot_img

Latest Articles