ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

മലപ്പുറം: ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മങ്കട പള്ളിപ്പുറം ചീരക്കുഴിയിലെ പട്ടാണി അബ്ദുറഹീം (ബാവ – 56) നാട്ടിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായി ഒരാഴ്ച മുമ്പാണ് അദ്ദേഹം നാട്ടിലെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇരുപത്തിയഞ്ച് വർഷമായി ജിദ്ദയിൽ പ്രവാസിയായിരുന്ന അബ്ദുറഹീം, ജിദ്ദ കൂട്ടിലങ്ങാടി പഞ്ചായത്ത് കെ.എം.സി.സി നിർവാഹക സമിതി അംഗമായിരുന്നു.

പരേതനായ മുഹമ്മദ് ആണ് പിതാവ്. മാതാവ്: ഉണ്ണിപ്പാത്തു. ഭാര്യ: സി.കെ. ബുഷ്‌റ (പള്ളിപ്പുറം). മക്കൾ: മുഹമ്മദ് കൈഫ്, ഫാത്തിമ ഫിദ, മുഹമ്മദ് അൻഷിഫ്. മരുമകൾ: റിയ ജാസ്മിൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് ചീരക്കുഴി ജുമാ മസ്ജിദിൽ നടക്കും.

Related Articles

- Advertisement -spot_img

Latest Articles