26.3 C
Saudi Arabia
Sunday, March 22, 2026
spot_img

ഡൽഹി സ്‌കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി. ഇരുപതോളം സ്‌കൂളുകളിലേക്കാണ് ഇ മെയിലിൽ ഭീഷണി സന്ദേശം എത്തിയത്. സ്‌കൂളുകളിൽ സ്‌ഫോടക വസ്‌തുക്കൾ വെച്ചിട്ടുണ്ടെന്നാണ് സന്ദേശം. ഭീഷണി സ്ഥിരീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു.

നേരത്തെയും ഡൽഹിയിലെ സ്‌കൂളുകൾക്ക് ഇത്തരം സന്ദേശങ്ങൾ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഡൽഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു.

Related Articles

- Advertisement -spot_img

Latest Articles