34 C
Saudi Arabia
Friday, August 22, 2025
spot_img

മക്കയിൽ മലപ്പുറം സ്വദേശിനി നിര്യാതയായി

മക്ക: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ തോണിക്കല്ല് പാറ സ്വദേശിനി പുളിയക്കോട് മുണ്ടോടൻ ഉമ്മത്തിക്കുട്ടി ഹജ്ജുമ്മ (74) മക്കയിൽ നിര്യാതയായി. വ്യാഴാഴ്ച രാത്രി മക്കയിലായിരുന്നു മരണം. ഭർത്താവ് കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദ്.
മക്കൾ: സൈദലവി, അലി ബാപ്പു, റഫീഖ് പറശ്ശേരി (ഇരുവരും ജിദ്ദ), ഫാത്തിമ, സുബൈദ, ഖദീജ, ഹഫ്‌സത്ത്, സൗദാബി, ഷബ്‌ന. മരുമക്കൾ: മുഹമ്മദ്‌ മൗലവി ഒളവട്ടൂർ, മൊയ്‌ദീൻ പുളിയക്കോട്, അബ്ബാസ് നീരുട്ടിക്കൽ, ജാഫർ സാദിഖ് മോങ്ങം, റഹീം കാവനൂർ, മുഹമ്മദ്‌ സാജിർ കുഴിമണ്ണ, ഫൗമില കൊയിലാണ്ടി, സുഹൈലത്ത് മഞ്ചേരി, നജ്മുന്നിസ പുളിയക്കോട്.
മൃതദേഹം മക്ക ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കും.

Related Articles

- Advertisement -spot_img

Latest Articles