കൊച്ചി: ആലുവ കുറുപ്പുംപടിയിലുണ്ടായ വാഹനാപകടത്തിൽ കോളജ് വിദ്യാർത്ഥിനി മരിച്ചു. വേങ്ങൂർ രാജഗിരി വിശ്വജ്യോതി കോളജിലെ ഒന്നാം വർഷ സൈക്കോളജി വിദ്യാർത്ഥിനി റയാ റോയ് (19) ആണ് മരിച്ചത്.
സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റയാ റോയ് സഞ്ചരിച്ച വാഹനം എതിരെ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാളെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



