തിരുവനന്തപുരം ചാലയിൽ വൻ സ്വർണ്ണക്കവർച്ച; ജ്വല്ലറി ഉടമയിൽ നിന്ന് രണ്ട് കിലോ സ്വർണം കവർന്നു

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി രണ്ട് കിലോ സ്വർണം കവർന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെ സഭാവതി കോവിൽ റോഡിലാണ് സംഭവം നടന്നത്. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ കട അടച്ച ശേഷം സ്വർണ്ണവുമായി വലിയശാലയിലുള്ള വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് കവർച്ചയ്ക്ക് ഇരയായത്.

ബുള്ളറ്റിലെത്തിയ രണ്ടംഗ സംഘമാണ് സ്വർണം കവർന്നതെന്ന് വ്യാപാരി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. കവർച്ചയ്ക്ക് ശേഷം സംഘം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഫോർട്ട് പൊലീസ്, പ്രതികളെ കണ്ടെത്തുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles