പോക്സോ കേസ്; യൂ ട്യൂബർ മുഹമ്മദ് സാലി അറസ്‌റ്റിൽ

കോഴിക്കോട്: യൂ ട്യൂബർ പോക്സോ കേസിൽ അറസ്‌റ്റിൽ. വിദേശത്ത് വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂ ട്യൂബർ മുഹമ്മദ് സാലിയാണ് (35) അറസ്റ്റിലായത്.

മംഗലാപുരത്ത് വെച്ച്‌ കൊയിലാണ്ടി പോലീസാണ് മുഹമ്മദ് സാലിയെ അറസ്‌റ്റ് ചെയ്‌തത്‌. വിവാഹം കഴിക്കാമെന്ന് വാഗ്‌ദാനം നൽകിയായിരുന്നു പീഡനം.

ശാലു കിങ്‌സ് മീഡിയ, ശാലു കിങ്‌സ് വ്ലോഗ് എന്നിവയാണ് ഇയാളുടെ യൂ ട്യൂബ് ചാനലുകൾ. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Related Articles

- Advertisement -spot_img

Latest Articles