ഖത്തറിൽ ഇസ്രായേൽ ആക്രമണം; നിരവധി പേർക്ക് പരിക്ക്

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ വ്യോക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ദോഹയിൽ വിവിധയിടങ്ങളിൽ സ്ഫോടനശബ്ദം കേട്ടതിന് പിന്നാലെ അക്രമണം സ്ഥിരീകരിച്ച് ഇസ്രായേൽ രംഗത്ത് വന്നു. മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപെട്ടു. ഗാസയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിൽ ചർച്ച നടത്തുന്നതിനിടെയായിരുന്നു ഇസ്രായേൽ ആക്രമണം.

ഇസ്രായേലിൻറെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷൈൻ ബെറ്റുമായി സഹകരിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ദോഹയിൽ വെച്ച് ഹമാസ് നേതാക്കളെ വധിക്കാൻ ശ്രമിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന് ഇരയായ അംഗങ്ങൾ വർഷങ്ങളായി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണെന്നും ഹമാസ് ഭീകര സംഘടനയെ പരാജയപ്പെടുത്തുന്നത് വരെ തങ്ങളുടെ പ്രവർത്തനം തുടരുമെന്നും സൈന്യം പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. കഴമ്പില്ലാത്തതും ഭീരുത്വപരവുമായ ആക്രമണമാണിതെന്ന് ഖത്തർ വിദേശ കാര്യ വക്താവ് മജീദ് അൽ അൻസാരി പ്രസ്‌താവനയിൽ പറഞ്ഞു. ഹമാസ് പൊളിറ്റിക്കൽ ബ്യുറോയിലെ നിരവധി അംഗങ്ങൾ താമസിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾക് നേരെയാണ് അക്രമണണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ കുറ്റ കൃത്യം എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും ഖത്തറിലെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതര ഭീഷണിയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഖത്തറിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ അമേരിക്ക ഇത് വരെ പ്രതികരിച്ചിട്ടില്ല.

 

Related Articles

- Advertisement -spot_img

Latest Articles