മലപ്പുറം: ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂർ അമ്പലപ്പടിയിൽ വാടകക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുടുംബത്തിലെ മൂന്നു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഉത്തർപ്രദേശിൽ നിന്നും നാല് ദിവസം മുൻപാണ് മൂന്ന് പേരും വണ്ടൂരിലെത്തിയത്. ഇതോടെ വണ്ടൂരിലെ 17, 18 വാർഡുകളിൽ പ്രതിരോധ പ്രവത്തനങ്ങൾ തുടങ്ങി. വീടുകളിൽ കയറി ബോധ വൽക്കരണവും ആരംഭിച്ചു.
സിയാറാം (70), ഗ്രീഷ്‌മ (29), റിതേഷ് (7) എന്നവർക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ വെക്റ്റർ സർവേ, വെക്റ്റർ കളക്ഷൻ, ലാർവ കളക്ഷൻ, തുടങ്ങിയ പ്രവർത്തങ്ങൾ ആരംഭിച്ചു. വണ്ടൂർ അമ്പലപ്പടി ക്വാർട്ടേഴ്‌സിലാണ് ഇവർ താമസിക്കുന്നത്.
പരിസര പ്രദേശങ്ങളിൽ പണി ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ അറിയിക്കണമെന്നും മെഡിക്കൽ ആഫീസർ അറിയിച്ചു



