21.6 C
Saudi Arabia
Monday, February 23, 2026
spot_img

മഹോത്സവമായി കെ എം സി സി ജുബൈലോത്സവം സീസൺ 2

ജുബൈൽ : ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ എലവേറ്റ് 2025 വാർഷിക പരിപാടികൾക്ക് സമാപനം കുറിച്ചു കൊണ്ട് സംഘടിപ്പിച്ച ജുബൈലോത്സവം സീസൺ 2 വിന് ഗംഭീര സമാപനം. വ്യത്യസ്തങ്ങളായ മൂന്നു സെഷനുകളിലായി സംഘടിപ്പിച്ച “ജുബൈലോത്സവം സീസൺ-2”വിൽ ജുബൈലിന് പുറമെ കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.

കുഞ്ഞു കലാകാരന്മാരുടെയും കലാകാരികളുടെയും “കിഡ്സ്‌ ഫെസ്റ്റ്” വിസ്മയ വിരുന്നൊരുക്കി. മുസ്ലിം ലീഗ്, കെഎംസിസി നേതാക്കളും വിവിധ സംഘടനാ പ്രധിനിധികളും പങ്കെടുത്ത പൊതു സമ്മേളനത്തിലേക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി തങ്ങളെയും നേതാക്കളെയും ദഫ് മുട്ടിയും  പാട്ട് പാടിയും ആവേശകരമായ സ്വീകണം നൽകി വേദിയിലേക്ക് ആനയിച്ചു.

ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌എ ആർ സലാം ആലപ്പുഴ അധ്യക്ഷദ വഹിച്ച ചടങ്ങ്. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ്‌ അലി തങ്ങൾ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌അബ്ദുറഹിമാൻ കല്ലായിയും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമും പ്രഭാഷണം നടത്തി. അഡ്വ:സുൽഫിക്കർ അലി( കൊല്ലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), ഖാദർ ചെങ്കള(സൗദി കെഎംസിസി നാഷണൽ ചെയർമാൻ‌ ),കുഞ്ഞിമോൻ കക്കിയ (സൗദി കെഎംസിസി നാഷണൽ പ്രസിഡന്റ്‌ ), അഷ്‌റഫ്‌ വെങ്ങാട്ട് (സൗദി കെഎംസിസി നാഷണൽ സെക്രട്ടറി, അഡ്വ :ഹനീഫ് ഹുദവി ദേലംപാടി (കർണാടക സ്റ്റേറ്റ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ ),മുഹമ്മദ്‌ കുട്ടി കോഡൂർ (സൗദി കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്‌) തുടങ്ങിയവർ ആശംസകൾ നേർന്നു.

സൗദി ചമ്പർ ഓഫ് കോമേഴ്‌സ് മുൻ ഡയറക്ടർ ഇബ്രാഹിം ഹുദ്മാൻ അൻസാരി വിശിഷ്ടാതിഥിയായിരുന്നു. ജുബൈലിലെ പ്രമുഖ വ്യവസായികളെ ബിസിനസ്‌ എക്‌സേലെൻസ് അവാർഡ് നൽകി ആദരിച്ചതോടൊപ്പം യൂണിവേഴ്സൽ ഇൻസ്‌പെക്ഷൻ കമ്പനി സിഇഒ ബദ്റുദ്ധീൻ അബ്ദുൽ മജീദിന് എക്‌സേലെൻസ് ഇൻ ഹ്യുമാനിറ്റീ അംബാസഡർ അവാർഡും നൽകി നൽകി ആദരിച്ചു.

ഓഫ് ബീറ്റ്സ് ചാലിയത്തിന്റെ ലൈവ് ഓർക്കേസ്ട്രയും സ്റ്റാർ സിങ്ങറിലെ പ്രശസ്തരായ നന്ദ, ശ്രീരാഗ് തുടങ്ങിയവരോടൊപ്പം പ്രശസ്ത പിന്നണി ഗായിക സജ്‌ല സലിമും മുഹമ്മദ്‌ ബാസിലും അണിനിരന്നതോടെ ഈസ്റ്റൺ പ്രൊവിൻസിലെ തന്നെ സംഗീത ആസ്വാദകർക്കും കുട്ടികൾക്കും ഏറെ സംഗീത സാന്ദ്രമായ നിശയാണ് ജുബൈലോത്സവം സീസൺ 2 സമ്മാനിച്ചത് . ജുബൈൽ മെഡിക്കൽ സെന്റർ ഒരുക്കിയ മെഡിക്കൽ ക്യാമ്പ്, വണ്ടർഫുൾ പെർഫ്യൂം കോർണർ, റോയൽ ഡ്രൈവ് ബിസ്സിനെസ്സ് കോർണർ, നിലമ്പുർ റെസ്റ്ററന്റ് ഫുഡ്‌ കോർട്ട് തുടങ്ങിയവയും പരിപാടിയെ വിത്യസ്തമാക്കി.

ജുബൈൽ കെഎംസിസി ജനറൽ സെക്രട്ടറി ബഷീർ വെട്ടുപാറ സ്വാഗതവും ട്രെഷറർ അസീസ് ഉണ്ണിയാൽ നന്ദിയും പറഞ്ഞു. മെഗാ ഇവന്റ് കോർഡിനേറ്റർ മജീദ് ചാലിയം, ചെയർമാൻ ഷിബു കവലയിൽ, ശിഹാബ് കൊടുവള്ളി, സൈദലവി പരപ്പനങ്ങടി, ഹമീദ് പയ്യോളി, ഫിറോസ് തിരൂർ, ശാമിൽ ആനിക്കാട്ടിൽ, ഇല്യാസ്, അൻസാരി നാരിയ, മുജീബ് കോഡൂർ, അബൂബക്കർ കാസറഗോഡ്, സിദീഖ് താനൂർ, സൈദലവി താനൂർ, റിയാസ് ബഷീർ, റഫീഖ് തലശ്ശേരി, യാസർ മണ്ണാർക്കാട്, അനീഷ് താനൂർ, നൗഷാദ് ഫുറൂജ്, ഹനീഫ കാസിം, റിയാസ് പുളിക്കൽ, ആസിഫ് പിഎംർ, ഫൈറൂസ് കോഡൂർ , റിയാസ് ആർ സി, റിയാസ് വേങ്ങര തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles