ട്രക്കിംഗ് കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥി അപകടത്തിൽ മരിച്ചു

കോഴിക്കോട്: കരിങ്ങാട് ഉറിതൂക്കി മലയിൽ ട്രക്കിംഗ് കഴിഞ്ഞു വരികയായിരുന്ന വിദ്യാർഥി അപകടത്തിൽ മരിച്ചു. വിദ്യാർഥി ഓടിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രണ്ട് സുഹൃത്തുക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. നാദാപുരം പാറക്കടവിലെ ഒതുക്കുങ്ങൽ റഫീഖിൻറെ മകൻ മുഹമ്മദ് റിഷാൽ (15) ആണ് മരിച്ചത്.

റിയാസ് അബ്ദുല്ല, ഫയാസ് എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും വടകര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. കൈവേലി കരിങ്ങാട് റോഡിൽ എച്ചിൽകണ്ടി വളവിൽ നിയന്ത്രണം വിട്ട് സ്‌കൂട്ടർ കൊക്കയിലേക്ക് മറിയുകയായിരുന്നു.

പേരോട് എംഐഎം ഹയർ സെക്കന്ററി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് റിഷാൽ. മാതാവ്: റസീന, രണ്ട് സഹോദരങ്ങളുണ്ട്. മൃതദേഹം കുറ്റിയാടി ഗവ. ആശുപത്രിയിൽ. തൊട്ടിൽപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles