വനിതാ ലോകകപ്പ് ഫൈനൽ; ഷെഫാലിക്കും ദീപ്‌തിക്കും അർദ്ധസെഞ്ചുറി

മുംബൈ: നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 299 റൺസിൻ്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി.

യുവതാരം ഷെഫാലി വർമ്മയുടെ (87 റൺസ്) വെടിക്കെട്ട് ഇന്നിംഗ്‌സും ദീപ്‌തി ശർമ്മയുടെ (58 റൺസ്) നിർണ്ണായക അർദ്ധസെഞ്ചുറിയുമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണിംഗ് വിക്കറ്റിൽ സ്‌മൃതി മന്ദാനയും (45) ഷെഫാലി വർമ്മയും ചേർന്ന് 104 റൺസിൻ്റെ ശക്തമായ കൂട്ടുകെട്ടുണ്ടാക്കി.

മധ്യനിരയിൽ ജമീമ റോഡ്രിഗസ് (24), ഹർമൻപ്രീത് കൗർ (20) എന്നിവർക്ക് വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ലെങ്കിലും, റിച്ചാ ഘോഷും (34) ദീപ്‌തി ശർമ്മയും ചേർന്ന് അവസാന ഓവറുകളിൽ സ്കോർ 300-ന് അടുത്തെത്തിച്ചു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും ഫൈനലിൽ ഏറ്റുമുട്ടുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles