ചുവപ്പണിഞ്ഞ് ജെ.എൻ.യു.; യൂണിയൻ തെരെഞ്ഞെടുപ്പിൽ നാല് സീറ്റും തൂത്തുവാരി ഇടതുസഖ്യം

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു.) വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ (ജെ.എൻ.യു.എസ്.യു.) സെൻട്രൽ പാനലിലെ നാല് സീറ്റുകളിലും ഇടതു വിദ്യാർഥി സഖ്യം വിജയം നേടി. ഐസ (AISA), എസ്.എഫ്.ഐ. (SFI), ഡി.എസ്.എഫ്. (DSF) എന്നീ വിദ്യാർഥി സംഘടനകൾ ചേർന്നാണ് സഖ്യം രൂപീകരിച്ചത്.

പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഐസയുടെ സ്ഥാനാർഥി അദിതി മിശ്ര വിജയിച്ചു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എസ്.എഫ്.ഐ. സ്ഥാനാർഥിയായ മലയാളി വിദ്യാർഥിനി കെ. ഗോപിക ബാബു 1300-ൽ അധികം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്ത് സുനിൽ യാദവും (ഡി.എസ്.എഫ്.), ജോയിൻ്റ് സെക്രട്ടറി സ്ഥാനത്ത് ഡാനിഷ് അലിയും (ഐസ) വിജയിച്ചു.

വിദ്യാർഥികൾ എസ്.എഫ്.ഐയുടെ രാഷ്ട്രീയം ഏറ്റെടുത്തതിൻ്റെ ഫലമാണ് ഈ വിജയമെന്ന് ഗോപിക പ്രതികരിച്ചു. കഴിഞ്ഞ വർഷം മൂന്ന് സീറ്റുകളിലായിരുന്നു ഇടതുസഖ്യം വിജയിച്ചിരുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles