12.8 C
Saudi Arabia
Friday, March 27, 2026
spot_img

എസ്‌ ഐ ആർ; പ്രവാസികൾക്ക് ഹെൽപ് ലൈൻ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതിന് കോൾ സെന്റർ തുടങ്ങിയതായി തെരെഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. പ്രവാസികൾക്ക് +91 471 2551965 എന്ന നമ്പറിൽ വിളിച്ചു സംശയങ്ങൾ തീർക്കാം. ഇന്ത്യൻ സമയം രാവിലെ ഒൻപത് മണിമുതൽ വൈകുന്നേരം ഏഴു മണിവരെയാണ് ബന്ധപ്പെവേണ്ട സമയം.

cv–erseaselectorsir26@gmail.com എന്ന മെയിൽ ഐഡിയിലും സംശയങ്ങൾ തീർക്കാൻ സാധിക്കുന്നതാണ്. തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണ നടപടികൾ സംസ്ഥാനത്ത് നാടന്നു വരികയാണ്. നവംബറിൽ തുടങ്ങിയ പരിഷ്‌കരണ പരിപാടികൾ ഡിസംബറിൽ പൂർത്തിയാക്കാനാണ് നീക്കം. ഫെബ്രുവരി ആദ്യവാരത്തോടെ അന്തിമ വോട്ടർ പട്ടിക പുറത്തിറക്കും

 

Related Articles

- Advertisement -spot_img

Latest Articles