റിയാദ്: കോട്ടക്കല്‍ മണ്ഡലം കെ എം സി സി യുടെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷത്തോളമായി നടന്നു വരുന്ന ‘സ്ട്രോങ് സിക്‌സ് മോയിസ്’ കാമ്പയിനിന്റെ സമാപന സമ്മേളനവും ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനും നവംബര്‍ 21 വെള്ളിയാഴ്ച നടക്കും. ബത്ഹ ഡി- പാലസ് ഹോട്ടലിൽ വെച്ച് വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ കെ എം സി സി ജില്ല – സെന്‍ട്രല്‍- നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ പങ്കെടുക്കും. പരിപാടിയില്‍ അതിഥിയായി പങ്കെടുക്കുന്ന യുവ പണ്ഡിതനും പ്രഭാഷകനുമായ ജംഷീർ അലി ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
ഇതോടൊപ്പം 25 വര്‍ഷം പൂര്‍ത്തിയാക്കിയ കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള പ്രവാസികളെ പരിപാടിയില്‍ വെച്ച് ആദരിക്കും. കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ കെ എം സി സി മെമ്പര്‍മാരും പരിപാടിയില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് റിയാദ് – കോട്ടക്കല്‍ മണ്ഡലം കെ എം സി സി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയില്‍ കുടുംബിനി കള്‍ക്കും പങ്കെടുക്കാന്‍ സൗകര്യം ഉണ്ട്.
സമാപന സമ്മേളന ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടന്ന യോഗത്തില്‍ മണ്ഡലം കെ എം സി സി പ്രസിഡന്റ് ബഷീര്‍ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്‍മള ഉദ്ഘാടനം ചെയ്തു. ഹാഷിം കുറ്റിപ്പുറം, മൊയ്തീന്‍ കോട്ടക്കല്‍, ഫൈസല്‍ എടയൂര്‍, മൊയ്തീന്‍ കുട്ടി പൂവാട്, ഇസ്മായില്‍ പൊന്‍മള, മുഹമ്മദ് കല്ലിങ്ങല്‍, ദിലൈപ് ചാപ്പനങ്ങാടി, നൗഷാദ് കണിയേരി, പി. കെ യൂനുസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്റഫ് പുറമണ്ണൂര്‍ സ്വാഗതവും ട്രഷറര്‍ ഗഫൂര്‍ കൊന്നക്കാട്ടില്‍ നന്ദിയും പറഞ്ഞു.



