20.1 C
Saudi Arabia
Sunday, March 22, 2026
spot_img

റിയാദ് ഐസിഎഫ് സാന്ത്വനം വിതരണം ചെയ്‌തു.

റിയാദ്: ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്ന കഞ്ഞിപ്പുര അബ്ദുൽ ഗഫൂർ ഹാജിയുടെ കുടുംബത്തിന് റിയാദ് ഇന്ത്യൻ കൾച്ചറൽ ഫൗൺഡേഷൻ (ഐസിഎഫ്) സാന്ത്വനം വിതരണം ചെയ്‌തു. പിഎഫ്ആർഎഫ് (പ്രവാസി ഫാമിലി റിലീഫ് ഫണ്ട്) കുടുംബ ക്ഷേമ ഫണ്ടാണ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി കൈമാറിയത്.

വര്ഷങ്ങളായി റിയാദിലെ സാമൂഹിക മേഖലകളിൽ സജീവമായിരുന്ന വളാഞ്ചേരി സ്വദേശി അബ്ദുൽ ഗഫൂർ ഹാജി അവധിക്ക് നാട്ടിൽ പോയതായിരുന്നു. പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലായി രിക്കെയാണ് ഗഫൂർ ഹാജി മരണപ്പെട്ടത്.

റിയാദ് ഐസിഎഫ് അംഗങ്ങളുടെ കുടുംബ സംരക്ഷണം ലക്ഷ്യം വെച്ചുള്ള പദ്ധതിയാണ് പിഎഫ്ആർഎഫ്. പദ്ധതിയിൽ അംഗമാവുന്ന പ്രവർത്തകർക്ക് ഉണ്ടാകുന്ന അത്യാഹിതങ്ങളിൽ ആശ്വാസം നൽകുന്നതിന് വേണ്ടിയാണ് ഈ പദ്ധതി. ചുരുങ്ങിയ കാലം കൊണ്ട് നിരവധിപ്രവർത്തകരുടെ കുടുംബങ്ങൾക്ക് ആശ്വാസം നൽകാൻ പിഎഫ്ആർഎഫിന് സാധിച്ചിട്ടുണ്ട്.

ഐസിഎഫ് റീജിണൽ ജനറൽ സെക്രട്ടറി ഇബ്രാഹീം കരീം, റീജിണൽ എമിനൻസ് സെക്രട്ടറി ഇസ്‌മായീൽ സഅദി എന്നിവരുൾപ്പടെ പ്രമുഖർ സംബന്ധിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles