20.1 C
Saudi Arabia
Wednesday, February 4, 2026
spot_img

റിയാദിനെയും ദോഹയെയും ബന്ധിപ്പിച്ച് അതിവേഗ റെയിൽ; സൗദിയും ഖത്തറും കരാറിൽ ഒപ്പുവെച്ചു

റിയാദ്: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-ഥാനിയുടെ സൗദി സന്ദർശനത്തിൻ്റെ സമാപനത്തോടനുബന്ധിച്ച്, ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന അതിവേഗ വൈദ്യുത റെയിൽ ലിങ്ക് സ്ഥാപിക്കുന്നതിനുള്ള കരാറിൽ സൗദി അറേബ്യയും ഖത്തറും ഒപ്പുവെച്ചു. റിയാദിനെയും ദോഹയെയും ദമ്മാം, അൽ-അഹ്‌സ വഴി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.

സൗദി വിഷൻ 2030, ഖത്തർ നാഷണൽ വിഷൻ 2030 എന്നിവക്ക് അനുസൃതമായി, ടൂറിസവും വ്യാപാരവും സുഗമമാക്കാനും രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഒരു പ്രധാന തന്ത്രപരമായ സംരംഭമാണിതെന്ന് സംയുക്ത പ്രസ്താവനയിൽ ഇരു രാജ്യങ്ങളും വ്യക്തമാക്കി. പ്രതിരോധ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും, സൈബർ പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, മയക്കുമരുന്ന് നിയന്ത്രണം തുടങ്ങിയ സുരക്ഷാ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും ഇരു രാജ്യങ്ങളും ധാരണയായി.

കൂടാതെ, ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വ്യവസായം, കായികം, സംസ്കാരം, വിദ്യാഭ്യാസം, മാധ്യമ സഹകരണം, ഭക്ഷ്യസുരക്ഷ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിലെ സഹകരണം വിപുലീകരിക്കാനും ധാരണയായി. 2024-ൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ഉഭയകക്ഷി വ്യാപാരം 930.3 ദശലക്ഷം ഡോളറിലെത്തി (2021 നെ അപേക്ഷിച്ച് 634% വർദ്ധനവ്) എന്നും പ്രസ്താവന എടുത്തുപറഞ്ഞു.

 

Related Articles

- Advertisement -spot_img

Latest Articles