28.6 C
Saudi Arabia
Tuesday, March 24, 2026
spot_img

ഷാഫി പറമ്പിലിനെ സി.പി.എം. ലക്ഷ്യമിടുന്നു; ‘തിളങ്ങി നിൽക്കുന്ന യുവജന നേതാവിനെ ക്ഷീണിപ്പിക്കാൻ ശ്രമം’ – സണ്ണി ജോസഫ്

കണ്ണൂർ: കോൺഗ്രസിന്റെ വടകരയിലെ വിജയം സി.പി.എമ്മിനെ ഭയപ്പെടുത്തിയെന്നും, യുവ നേതാവായ ഷാഫി പറമ്പിലിനെ അവർ മനഃപൂർവം ലക്ഷ്യമിടുകയാണെന്നും കെ.പി.സി.സി. പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് ആരോപിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വടകരയിലെ ഷാഫിയുടെ സ്ഥാനാർഥിത്വം സി.പി.എമ്മിനെ ഭയപ്പെടുത്തി. പേരാമ്പ്രയിൽ പോലീസ് ഷാഫിയെ ആക്രമിക്കുകയും പിന്നീട് കള്ളക്കേസ് എടുക്കുകയും ചെയ്തത് ഇതിന് ഉദാഹരണമാണ്.

പാലക്കാട്ടെ വിജയത്തിന്റെ ഉത്തരവാദി ഷാഫിയാണെന്ന് എല്ലാവർക്കും അറിയാമെന്നും, തിളങ്ങി നിൽക്കുന്ന യുവജന നേതാവിനെ ഏതെങ്കിലും തരത്തിൽ ക്ഷീണിപ്പിക്കാൻ സി.പി.എം. പരിശ്രമിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്നാൽ, കോൺഗ്രസിന്റെയും ജനങ്ങളുടെയും കൂടുതൽ പിന്തുണ ലഭിച്ചുകൊണ്ടാണ് ഷാഫി മുന്നേറുന്നത്. മാത്യു കുഴൽനാടനെപ്പോലെ കോൺഗ്രസിൽ സെലിബ്രിറ്റി നേതാക്കളുണ്ടെന്നും അവർ പാർട്ടിക്ക് മുതൽകൂട്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, ക്ഷേമ പെൻഷൻ വർധന പോലുള്ള വാഗ്ദാനങ്ങൾ നടപ്പാക്കാത്ത സി.പി.എം. ഭരണത്തിന്റെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്നും വോട്ടർമാർക്ക് ഈ കാര്യങ്ങൾ തിരിച്ചറിയാനുള്ള വിവേചന ശക്തിയുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

 

 

Related Articles

- Advertisement -spot_img

Latest Articles