അബുദാബി: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അറബ് ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ‘അറബ് ജീനിയസ് പുരസ്‌കാരം’ നേടിയ ഫലസ്തീൻ ആർക്കിടെക്റ്റിനെ അഭിനന്ദിച്ചു.
ഫലസ്തീൻ ആർക്കിടെക്റ്റ് മഹ്മൂദ് ഷരീഫ് ആണ് സമ്മാനം നേടിയത്. എ മോഡേൺ ഇന്റർപ്രെട്ടേഷൻ ഓഫ് ഇസ്ലാമിക് ആർക്കിടെക്ചർ’ എന്ന പ്രോജക്റ്റിനാണ് പുരസ്‌കാരം ലഭിച്ചത്. ഗവേഷണം, ഇന്നൊവേഷൻ, ആർക്കിടെക്ചർ, കല, സാഹിത്യം എന്നീ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കാണ് ഈ പുരസ്‌കാരം നൽകുന്നത്.
ഫലസ്തീൻ യുവാക്കളുടെ കഴിവുകളിലും ഭാവിയിലുള്ള സംഭാവനകളിലും തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ട്വീറ്റ് ചെയ്തു.



