സൗദി നാഷണൽ ഡേ: 96 കെഎംസിസി പ്രവർത്തകർ രക്ത ദാനം നടത്തി

മക്ക: 96 ആം സൗദി നാഷണൽ ഡേ യോടനുബന്ധിച്ച് സൗദി നാഷണൽ കെഎംസിസി യുടെ അന്നം നൽകുന്ന നാടിന് “ജീവ രക്തം സമ്മാനം ” ശിഷകത്തിൽ മക്ക കെഎംസിസി സെൻട്രൽ കമ്മറ്റിയുടെ കീഴിൽ 96 കെഎംസിസി പ്രവർത്തകർ രക്തം ദാനം ചെയ്തു

മക്കയിലെ കിംഗ് അബദ്ല്ല മെഡിക്കൽ സിറ്റിയിലായിരുന്നു രക്തം നൽകിയത്. കിംഗ് അബ്ദല്ല മെഡിക്കൽ സിറ്റി അസ്സിസ്റ്റന്റ്റ് സി എം ഒ ഡോക്ടർ ഫാദി അൽബദാവി രക്ത ദാന ക്യാമ്പ് ഉത്ഘാഠനം ചെയ്തു
നഴ്സിംഗ് ഡയറക്ടർ മിസിസ് ഖദീജ അൽജരാരി സൗദി കെഎംസിസി നാഷണൽ പ്രസിഡന്റ് കുഞ്ഞുമോൻ കാക്കിയ ബ്ലഡ് ബാങ്ക് ഇൻ ചാർജ് താമിർ എന്നിവർ, ബ്ലഡ് ബാങ്ക് കോഡിനേറ്റർ ജംഷാദ് സംബന്ധിച്ചു.

മക്ക കെഎംസിസി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, ചെയർമാൻ സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാറ, മുസ്തഫ മലയിൽ, കുഞ്ഞാപ്പ പൂക്കോട്ടൂർ ഹാരിസ് പെരുവള്ളൂർ സിദ്ധീഖ്‌ കൂട്ടിലങ്ങാടി എം സി നാസർ സമീർ ബദർ എന്നിവർ നേതൃതം നൽകി

Related Articles

- Advertisement -spot_img

Latest Articles