20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

യുഎഇ എയർ ടാക്സികൾ: പൈലറ്റുമാരുടെ നിയമനവും പരിശീലനവും ഉടൻ ആരംഭിക്കും

ദുബായ് : അടുത്ത വർഷം മുതൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എയർ ടാക്‌സികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പൈലറ്റുമാരുടെ റിക്രൂട്ട്‌മെൻ്റും പരിശീലനവും പ്രഖ്യാപിച്ചു, ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ്, ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വിമാനങ്ങളുടെ സർവീസ് നടത്താൻ അനുമതിയുള്ള ആർച്ചർ ഏവിയേഷൻ ആണ് ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിംഗിന് (ഇഎടി) വേണ്ടി റിക്രൂട്ടിങ് നടത്തുന്നത്. മിഡ്‌നൈറ്റ് വിമാനം പറത്താൻ അനുമതിയുള്ള യുഎസ് ആസ്ഥാനമായുള്ള കമ്പനിയാണ് ആർച്ചർ ഏവിയേഷൻ.

എയർപോർട്ട്, പൈലറ്റ്, ക്യാബിൻ ക്രൂ സ്റ്റാഫ് എന്നിവയിലെ പരിശീലനത്തിൽ പ്രമുഖരാണ് അബുദാബി ആസ്ഥാനമായ ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിംഗ. ഇത്തിഹാദ് എയർവേസ്, വിസ് എയർ, എയർഅറേബിയ, ഫ്ലൈ ദുബായ്, ഒമാൻ എയർ തുടങ്ങി നിരവധി വിമാന കമ്പനികളുമായി വ്യവസായ പങ്കാളിത്തവും ട്രെയിനിങ് കരാറനുമുള്ള സ്ഥപനമാണ് ഇത്തിഹാദ് ഏവിയേഷൻ ട്രെയിനിംഗ്.

ഫ്ലൈയിംഗ് ടാക്സികളുടെ ആഗമനത്തോടെ അബുദാബിക്കും ദുബായ്ക്കുമിടയിലുള്ള യാത്രാ സമയം വെറും 30 മിനിറ്റായി കുറയും

Related Articles

- Advertisement -spot_img

Latest Articles