18.5 C
Saudi Arabia
Wednesday, February 4, 2026
spot_img

നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ ‘ഉദയ്പൂർ പ്രഖ്യാപനം’ നടപ്പാക്കണം; ഒ.ജെ. ജനീഷ്

റിയാദ് : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുമ്പോൾ ഉദയ്പൂർ ചിന്തൻ ശിബിരിലെ തീരുമാനങ്ങൾ കർശനമായി പാലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്. റിയാദ് ഒഐസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവാക്കൾക്കും പുതുമുഖങ്ങൾക്കും അർഹമായ പ്രാധാന്യം നൽകുന്ന ’50 വയസ്സിൽ താഴെയുള്ളവർക്ക് 50 ശതമാനം സീറ്റുകൾ’ എന്ന ഉദയ്പൂർ പ്രഖ്യാപനം നടപ്പിലാക്കുന്നത് പാർട്ടിയുടെ വിജയസാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് ജനീഷ് ആരോപിച്ചു. ഇത്തരം രാഷ്ട്രീയ ഒത്തുകളികളെ തുറന്നുകാട്ടാൻ യു.ഡി.എഫ് സജീവമായി രംഗത്തിറങ്ങും. പ്രവാസികളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാനും പ്രവാസി വോട്ടുകൾ ഏകീകരിക്കാനും പാർട്ടിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എ.ഐ സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുമെന്നും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് കോൺഗ്രസ് കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

- Advertisement -spot_img

Latest Articles