19.3 C
Saudi Arabia
Monday, February 23, 2026
spot_img

റമദാൻ മുന്നൊരുക്കം; മക്കയിലും മദീനയിലും പരിശോധന ശക്തമാക്കി വാണിജ്യ മന്ത്രാലയം

മക്ക: റമദാൻ മാസത്തിന് മുന്നോടിയായി മക്കയിലെയും മദീനയിലെയും വിപണികളിൽ ശക്തമായ പരിശോധനകളുമായി സൗദി വാണിജ്യ മന്ത്രാലയം. തീർഥാടകർക്കും സന്ദർശകർക്കും ഗുണമേന്മയുള്ള സേവനങ്ങളും ഉൽപ്പന്നങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി 17,500-ലധികം ഇൻസ്പെക്ഷൻ ടൂറുകളാണ് മന്ത്രാലയം ഇതിനകം പൂർത്തിയാക്കിയത്. മക്കയിലെയും മദീനയിലെയും പ്രധാന വിപണികൾ, ഹൈപ്പർമാർക്കറ്റുകൾ, ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ, സ്വർണ്ണക്കടകൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടന്നത്. ഇതിനുപുറമെ, തീർഥാടകർ ഇഹ്‌റാം കെട്ടുന്ന പ്രധാന കേന്ദ്രങ്ങളിലും പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

റമദാനിൽ തിരക്ക് വർധിക്കാനിരിക്കെ ഭക്ഷണസാധനങ്ങളുടെയും മറ്റ് അത്യാവശ്യ ഉൽപ്പന്നങ്ങളുടെയും ലഭ്യത മന്ത്രാലയം ഉറപ്പുവരുത്തി. വിപണിയിൽ കൃത്രിമമായ വിലക്കയറ്റം തടയുന്നതിനും വ്യാപാര നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി പ്രത്യേക നിരീക്ഷണ സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. തീർഥാടകർക്ക് മികച്ച അനുഭവമൊരുക്കുന്നതിനൊപ്പം ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. റമദാൻ സീസണിന്റെ അവസാനം വരെ ഈ കർശന നിരീക്ഷണം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles