മരുമകൻ അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതിക്കായി തിരച്ചിൽ

തിരുവനന്തപുരം: വർക്കലയിൽ സ്വന്തം അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി വർക്കല പോലീസ് തിരച്ചിൽ ഊർജിതമാക്കി. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി ആക്രമണം നടത്തിയത്. പരിക്കേറ്റ വീട്ടമ്മയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പീഡനശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രതി നേരത്തെയും സമാനമായ രീതിയിൽ വീട്ടമ്മയോട് അതിക്രമത്തിന് മുതിർന്നിരുന്നതായി വിവരമുണ്ട്. സംഭവദിവസം വീട്ടമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരെ കണ്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ തന്നെ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles