30.3 C
Saudi Arabia
Thursday, April 30, 2026
spot_img

റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മ (ആര്‍എംകെ)ക്ക് പുതിയ നേതൃത്വം; റഫീഖ് പെരിന്തല്‍മണ്ണ പ്രസിഡന്റ്

റിയാദ്: റിയാദിലെ ജീവകാരുണ്യ, കലാ-സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ റിയാദ് മലപ്പുറം ജില്ലാ കൂട്ടായ്മ (ആര്‍എംകെ) യുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാദിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ജനറല്‍ ബോഡി യോഗത്തിൽ വൈസ് പ്രസിഡന്റ് മുസ്തഫ ആതവനാട് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഫക്രുദ്ദീന്‍ കാപ്പ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കോഓര്‍ഡിനേറ്റര്‍ അമീര്‍ പി ടി പാലത്തിങ്ങല്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി റഫീഖ് പെരിന്തല്‍മണ്ണ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും രക്ഷാധികാരി സഹീര്‍ ഒതുക്കുങ്ങല്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കുകയും ചെയ്തു.

പുതിയ പ്രസിഡന്റായി റഫീഖ് പെരിന്തല്‍മണ്ണയെയും ജനറല്‍ സെക്രട്ടറിയായി സഹീര്‍ ഒതുക്കങ്ങലിനെയും ട്രഷററായി നവാസ് അരീക്കോടിനെയും യോഗം തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ ഇവരാണ്: മുസ്തഫ ആതവനാട്, ജാഫര്‍ പറവണ്ണ (വൈസ് പ്രസിഡന്റുമാർ), ശിഹാബ് പുത്തനത്താണി, നൗഫല്‍ തിരൂര്‍ (ജോയിന്റ് സെക്രട്ടറിമാർ), ഫഹദ് മദാരി (ജോയിന്റ് ട്രഷറര്‍). സിദ്ദീഖ് തുവ്വൂര്‍ ലീഗല്‍ അഡൈ്വസറായും അമീര്‍ പാലത്തിങ്ങല്‍ പ്രോഗ്രാം കോര്‍ഡിനേറ്ററായും പ്രവർത്തിക്കും. ഹനീഫ പുത്തനത്താണി, റഷീദ് കോട്ടക്കല്‍, അബ്ദുല്‍ അസീസ് (ഷിഫാ അല്‍ ജസീറ), ഫക്രുദ്ദീന്‍ കാപ്പ് എന്നിവരാണ് രക്ഷാധികാരികൾ.

ചാരിറ്റി വിംഗിന്റെ ചുമതല അഷ്‌റഫ് കുറ്റിപ്പാല, അബ്ദുല്ല മുതുകുറ്റി എന്നിവർക്കും മീഡിയ വിംഗ് ചുമതല സലാം താനൂര്‍, അസ്ഹര്‍ മമ്പാട് എന്നിവർക്കും നൽകി. സൈനു കൊളത്തൂര്‍, ശിഹാബ് എടവണ്ണ, അഫ്‌സൽ പൊന്നാനി, ജാഫര്‍ താനൂര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്. നൗഫല്‍ പൊന്നാനി, ഷാജി കോടൂര്‍, അഷ്‌റഫ് അരീക്കോട്, അബ്ദുല്‍ റസാഖ്, ഷുഹൈബ് മാണൂര്‍ എന്നിവർ യോഗത്തിൽ ആശംസകൾ അറിയിച്ചു. ഹനീഫ പുത്തനത്താണി പരിപാടികൾക്ക് നേതൃത്വം നൽകി.

 

Related Articles

- Advertisement -spot_img

Latest Articles