ജിദ്ദ: ജിദ്ദ കിലോമൂന്നിൽ ജോലി ചെയ്തിരുന്ന കുറ്റിപ്പുറം സ്വദേശി അൽ അമീൻ എന്ന മുത്തു (45) ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതനായ മാഞ്ചേരി സൈതലവിയുടെ മകനാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ജിദ്ദയിലെ ജാമിഅ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. 24 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മുത്തു ജിദ്ദ കെ.എം.സി.സി അംഗം കൂടിയായിരുന്നു. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കാനാണ് തീരുമാനം.
ഉമൈബയാണ് ഭാര്യ. മാതാവ്: ആയിഷാബി. അജ്സൽ, അജ്ല, സന എന്നിവർ മക്കളും സുഹറ സഹോദരിയുമാണ്. മുത്തുവിന്റെ നിര്യാണത്തിൽ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകർ മരണാനന്തര ചടങ്ങുകൾക്കും മറ്റും ആവശ്യമായ എല്ലാവിധ സഹായങ്ങളുമായി രംഗത്തുണ്ട്.



