ജുബൈൽ: ജുബൈലിലെ ഇന്ത്യൻ സ്‌കൂൾ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ‘കേരള പാരെന്റ്സ് ഫോറം’ (കെ.പി.എഫ്), 2025-2026 അധ്യയന വർഷത്തെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
ചടങ്ങിൽ സഫയർ മുഹമ്മദ്, മുൻ ഇന്ത്യൻ സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. ജൗഷീദ്, അബ്ദുൽ റഹൂഫ് പി.വി, നിസ്സാം യാക്കൂബ് അലി, സുബൈർ നടുത്തൊടി മണ്ണിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പന്ത്രണ്ടാം ക്ലാസ്സിൽ നിന്ന് ഉന്നത വിജയം നേടി ആദരത്തിന് അർഹരായ മുഹമ്മദ് അയാൻ യൂസുഫ് കോൾനാട്, ഹരിനി ശിവശങ്കർ, ജൈനിൽ ധർമ്മേന്ദ്രകുമാർ, സായിറാം രാജ്കുമാർ, ഹരിഹരൻ പ്രഭൂ, നേഹാ നിസാർ, പ്രജ്ഞാ പൂജാരി, ഹെത് ഭവിൻകുമാർ പട്ടേൽ, ബിലാൽ യൂസഫ് അബ്ദുല്ല, മുഹമ്മദ് സനിൻ, മുഹമ്മദ് അൻഫാസ്, വൈഷ്ണവ് സുനിൽ, അബ്നാൻ മുഹമ്മദ്, ഫർഹീൻ ഷെരീഫ്, ജെസ്റ്റി ആൻ ബിജു, ആമിന ഫാസില, സാറാ സുരേഷ്, ദേവേന്ദു മോഹൻദാസ് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ സമർപ്പിച്ചു.
പത്താം ക്ലാസ്സിൽ നിന്ന് മികച്ച വിജയം കൈവരിച്ച മഹ്‌വിഷ് തസ്‌നീൻ, റിദ മറിയം, ഗായത്രി ദീപക്, ഫൈസ അൻസാരി, മാസിൻ മുഹമ്മദ്, ബുട്ടി അരുൺ കാർത്തികേയ, സ്തുതി സഞ്ജീവ്ഭായ് മഖ്വാന, കരംചെട്ടി പ്രണയ്, അക്ഷയ് ബിമൽ, റോഷൻ ഷാനവാസ്, ശ്രീഹാൻ സുരേഷ്, ജസ നസീമ അമീൻ, ആവണി അനീഷ്, അഫ്ര അഷറഫ്, ഫിസ ഫാറ്റിൻ, എലിസബത്ത് ബോബി പോൾ, ആഗിൻ ലിജു, അവന്തിക ഷൈൻ, ഐഷ അയന പി.എസ്, ഹിലാൽ മാലുക് മുഹമ്മദ്, സിദ്ധാർത്ഥ് അനിൽ, ഫാദി റഹ്മാൻ കറുത്തോമ്മാട്ടിൽ, ഫാത്തിമ സഫയർ, ആയിഷ മറിയം പള്ളിയാളി, റീം റിയാസ്, റിയ റഹ്മാൻ, ഫിദ ഫാത്തിമ, ആൻ മേരി പാറയിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
കെ.പി.എഫ് അംഗങ്ങളായ അജീബ്, ബൈജു അഞ്ചൽ, റിയാസ് എൻ.പി, രാജേഷ്, മുജീബ് കോഡൂർ, ഷാനവാസ്, ജയൻ തച്ചമ്പാറ, ഉമേഷ് കളരിക്കൽ, സൈഫുദ്ദീൻ എന്നിവരും, ജുബൈലിലെ വിവിധ സംഘടനാ പ്രതിനിധികളായ ആഷിക്, നൗഷാദ് തിരുവനന്തപുരം, സാറാ ബായ് സൈഫുദ്ധീൻ, കബീർ സലഫി, മുഫീദ് കൂരിയാടാൻ, ശിഹാബ് കായംകുളം, ശിഹാബ് മങ്ങാടൻ, സന്തോഷ്, അബ്ദുൽ കരീം കാസിമി, സലിം ആലപ്പുഴ എന്നിവർ ഉന്നത വിജയികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി.
ആയിഷ നജാ അജ്മൽ സാബുവിൻ്റെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഫാത്തിമ സഫയർ, ആമിന റഹൂഫ് എന്നിവർ പരിപാടിയുടെ അവതാരകരായിരുന്നു. ആയിഷ സഫയർ സാങ്കേതിക സഹായം നൽകി. നാജിറ ഷംസുദ്ദീൻ, ആശ ബൈജു, നജുമുന്നിസ റിയാസ്, സുമയ്യ അജീബ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. മുന്‍ ജുബൈൽ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പി.കെ നൗഷാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഷംസുദ്ദീൻ പള്ളിയാളി നന്ദി പ്രകാശനം നടത്തി.



