ടി. അബ്ദുൽ മജീദിന് കേളി യാത്രയയപ്പ് നൽകി

റിയാദ്: 36 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സിറ്റി യൂണിറ്റ് അംഗം ടി. അബ്ദുൽ മജീദിന് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കേളി അൽഖർജ് ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷബി അബ്ദുൽ സലാം, ജോയിന്റ് സെക്രട്ടറി റഷീദലി, ഏരിയ രക്ഷാധികാരി സമിതി അംഗം നാസർ പൊന്നാനി എന്നിവർ ആശംസകൾ നേർന്നു.

മലപ്പുറം മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശിയായ അബ്ദുൽ മജീദ് കഴിഞ്ഞ 36 വർഷമായി റിയാദിലെ പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് പ്രസിഡന്റ് ജ്യോതിലാലും സെക്രട്ടറി കലാമും ചേർന്ന് അബ്ദുൽ മജീദിന് സമ്മാനിച്ചു.

യൂണിറ്റ് സെക്രട്ടറി കലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ യാത്രയാകുന്ന അബ്ദുൽ മജീദ് മറുപടി പ്രസംഗത്തിൽ നന്ദി രേഖപ്പെടുത്തി.

 

 

Related Articles

- Advertisement -spot_img

Latest Articles