ഒഐസിസി സൈഹാത്ത് ഏരിയ കമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചു

ദമ്മാം: ഭാരതത്തെ ആധുനിക യുഗത്തിലേക്ക് നയിച്ച ദീർഘദർശിയായ മുൻ പ്രധാനമന്ത്രി ശ്രീ. രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20-ന് ഒഐസിസി സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനം ആചരിച്ചു. ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.

ഏരിയ പ്രസിഡന്റ് ശ്രീ. രമേഷ് പാലക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീ. എബി മേലെവിളയിൽ സ്വാഗതവും ശ്രീ. ഷെരീഫ് ഇടതുരുത്തി നന്ദിയും പറഞ്ഞു. റീജിയണൽ ജനറൽ സെക്രട്ടറി ശ്രീ. സി.ടി. ശശി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി.

അസീസ് കുറ്റിയാടി, റഹീം പടിഞ്ഞാറങ്ങാടി, നൗഷാദ്, റാസിഫ്, ജിനോച്ചൻ, സജ്ജാദ്, രാജീവ്, രാജേഷ്, മുസ്തഫ, സിദ്ദീഖ്, ജയൻ, ജഗദീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles