പി കെ നവാസ് എം എൽ എ ക്ക് ജിദ്ദയിൽ സ്വീകരണം നൽകി

ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ താനൂർ എം.എൽഎ പി.കെ നവാസിന് ജിദ്ദ താനൂർ മണ്ഡലം കെ എം സി സി സ്വീകരണം നൽകി. “ടോക് വിത്ത് എം എൽ എ” എന്ന പേരിൽ താനൂർ മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസന, വിദ്യാഭ്യാസ, ഗതാഗത, മത്സ്യബന്ധന സംബന്ധമായ വിഷയങ്ങളെ കുറിച്ചും, പ്രവാസി വിഷയങ്ങളെ കുറിച്ചും മണ്ഡലത്തിലെ വിവിധ പഞ്ചായത്ത്, മുനിസിപ്പൽ കെ എം സി സി നേതാക്കൾ എം എൽ എ യുമായി വിശദമായി സംസാരിച്ചു. മണ്ഡലത്തിലെ സമഗ്ര പുരോഗതിക്ക് വേണ്ട എല്ലാ കാര്യത്തിലും ജനപ്രതിനിധി എന്ന നിലയിൽ എല്ലാ വിധ പിന്തുണയുമുണ്ടാകുമെന്ന് എം എൽ എ ഉറപ്പ് നൽകി. വിവിധ ആവശ്യങ്ങൾ അടങ്ങിയ മാസ്‌റ്റർ പ്ലാൻ എം എൽ എക്ക് സമർപ്പിച്ചു.

മണ്ഡലം കെ എം സി സി പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് താനൂരിൻ്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റെ് അബൂബക്കർ അരിമ്പ്ര ഉൽഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.പി. മുസ്‌തഫ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. നേരത്തെ മണ്ഡലം പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജിദ്ദ വിമാനത്താവളത്തിൽ എം എൽ എ യെ സ്വീകരിച്ചു. എം. കെ അലവി എം എൽ എ യെ പൊന്നാട നൽകി ആദരിച്ചു. അനീഷ് താനൂർ, അബ്ദുറഹ്‌മാൻ പൊൻമുണ്ടം, നിയാസ് ചിറക്കൽ, ആരിഫ് ഓലപ്പീടിക, ഫാറൂഖ് താനൂർ എന്നിവർ സംസാരിച്ചു. മർസൂക്ക് താനൂർ ഖിറാഅത്ത് നടത്തി. ആബിദ് മാടമ്പാട്ട് സ്വാഗതവും, സലീം താനാളൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് നിറമരുതൂർ, ഫഹദ്, നൗഷാദ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles