‘ടെഹ്റാൻ ഒറ്റപ്പെടും വരെ സാമ്പത്തിക ഉപരോധം ശക്തമാക്കും’: ടെഹ്റാനെതിരെ കടുത്ത നിലപാടുമായി അമേരിക്ക

വാഷിംഗ്ടൺ: ഇറാന്റെ സാമ്പത്തിക സ്രോതസ്സുകൾ പൂർണ്ണമായും വിച്ഛേദിച്ച് ഭരണകൂടത്തെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ്. ഇറാനെതിരെ മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള അതിശക്തമായ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനായി കള്ളപ്പണം വെളുപ്പിക്കാൻ സഹായിക്കുന്ന ഏത് വ്യക്തിയെയും സ്ഥാപനത്തെയും യു.എസ് ഡോളർ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പൂർണമായി പുറന്തള്ളുമെന്നും സ്കോട്ട് ബെസന്റ് വ്യക്തമാക്കി.ഇറാനുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടുന്ന വ്യക്തികളും രാജ്യങ്ങളും സ്ഥാപനങ്ങളും അമേരിക്കൻ നിയമങ്ങളുടെയും അതിശക്തമായ നടപടികളുടെയും പരിധിയിൽ വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാനിലെ നിലവിലെ ഭരണകൂടത്തിന് താങ്ങാവുന്ന എല്ലാ സാമ്പത്തിക സ്രോതസ്സുകളും ഘട്ടംഘട്ടമായി ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ടെഹ്റാൻ പൂർണ്ണമായും ഒറ്റപ്പെടുന്നതുവരെ ഈ നടപടികൾ തുടരുമെന്നും സ്കോട്ട് ബെസ്സന്റ് വ്യക്തമാക്കി.

Related Articles

- Advertisement -spot_img

Latest Articles