ഷാർജ: പ്രവാസി മലയാളിയും വണ്ടൂർ സ്വദേശിനിയുമായ യുവ ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെയും സുലൈഖയുടെയും മകൾ ഡോ. അഫീന റഹീം (32) ആണ് നിര്യാതയായത്.
പാലക്കാട് അലനെല്ലൂർ തിരുവിഴാംകുന്ന് തയ്യിൽ യാസിറാണ് ഭർത്താവ്. താമസസ്ഥലത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീണതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യു.എ.ഇയിലെ നിയമനടപടികളും മറ്റ് ഔദ്യോഗിക നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം രാത്രിയോടെ തന്നെ ജന്മനാടായ മലപ്പുറത്തേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും ജീവകാരുണ്യ പ്രവർത്തകരും അറിയിച്ചു. സംസ്കാരം പിന്നീട് വണ്ടൂരിലെ മഹല്ല് ഖബർസ്ഥാനിൽ നടക്കും.



