“കലം” ദമ്മാമിൽ ലോഞ്ച് ചെയ്തു.

ദമ്മാം: ടീം കലത്തിന്റെ കിഴക്കൻ പ്രവിശ്യയിലെ പ്രഖ്യാപന ചടങ്ങ് പ്രമുഖ എഴുത്തുകാരനും സിനിമാ നിർമ്മാതവുമായ ശ്രീ മൻസൂർ പള്ളൂർ ഉദ്ഘാടനം ചെയ്തു. പെൻ കലം ബുക്ക്‌ പബ്ലിഷിങ്ങ് കമ്പനിയുടെ ലോഗോ പ്രകാശനം നാട്ടിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി മലയാളത്തിന്റെ മഹാനടൻ ശ്രീ
ഭരത് മമ്മൂട്ടിയാണ് നിർവഹിച്ചത്.

പെൻകലം ബുക്ക്‌ കമ്പനിയുടെ കീഴിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിലെ പ്രഥമ പുസ്തകമായ അവരും ഞാനും തമ്മിൽ പ്രശസ്ത സംവിധായകനും നടനും അതിലുപരി എഴുത്തുകാരനുമായ ശ്രീ മധുപാലിന്റെതാണ്. സിനിമാ നിർമ്മാതാവും വ്യവസായിയും എഴുത്തുകാരനുമായ ശ്രീ ജോളി ലോനപ്പൻ,ഒഐസിസി ഗ്ലോബൽ കമ്മിറ്റി മുൻ ഉപാധ്യക്ഷൻ ശ്രീ ഹമീദ് , ഡോ: രശ്മി രാമചന്ദ്രൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

മലയാള സിനിമ യിൽ “വേറിട്ട ” സംഭാവന നൽകിയ നടനും എഴുത്തുകാരനുമായ ശ്രീ വി കെ ശ്രീരാമന്റെ ഉത്തരത്തിൽ മറന്നു വെച്ചത് എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം ഇറാം ഹോൾഡിങ്സ് ന്റെ കീഴിലുള്ള ദാർ അസ് സിഹാ മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് മാനേജർ ശ്രീ സുധീർ, അൽമുന സ്കൂൾ മാനേജർ കാദർ മാഷ്, സോഫിയ ഷാജഹാൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

കലം ടീം അംഗം ഇക്ബാൽ വെളിയംകോടിന്റെ പ്രഥമ കവിതാ സമാഹാരം ഹുക്ക വലിക്കുന്ന നക്ഷത്രങ്ങൾ എന്ന പുസ്തകത്തിന്റെ കവർ റിലീസ് ബദ്ർ അൽ റബി മെഡിക്കൽ സെന്റർ ഓപ്പറേഷൻസ് മാനേജർ ശ്രീ ബിജു കല്ലുമല, അഷ്‌റഫ്‌ നൈതല്ലൂർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കലം ടീം അംഗം ശ്രീജിത് രാമകൃഷ്ണന്റെ പ്രഥമ നോവൽ ഛായാരൂപിണി യുടെ കവർ പ്രകാശനം എഴുത്തുകാരൻ മുഹമ്മദ് നജാത്തി, അൽമുന സ്കൂൾ പ്രിൻസിപ്പൽ നൗഫൽ സർ എഴുത്തുകാരനായ സഈദ് ഹമദാനി എന്നിവർ ചേർന്ന് നിർവ്വഹിച്ചു.

മാത്തുകുട്ടി പള്ളിപ്പാട്, ബൈജു കുട്ടനാട് ശ്രീമതി രജനി പ്രദീപ്‌ എന്നിവർ ആശംസകൾ അറിയിച്ചു. ദേവിക കലാക്ഷേത്രയിലെ പ്രതിഭാധനരായ കുട്ടികളുടെ നൃത്ത പരിപാടികൾക്ക് സൗമ്യ ടീച്ചർ, വിനോദ്, രാജേഷ്, അനു രാജേഷ് ,എന്നിവർ നേതൃത്വം നൽകി. കൃതിമുഖ സ്കൂൾ ഓഫ് ഡാൻസിലെ കലാകാരി അദ്വിക നിതിന്റെയും ശരൺ കണ്ണന്റെയും സോളോ പെർഫോമൻസ് ഉം അരങ്ങേറിയ വേദിയിൽ ശ്രീ ബിനു കുഞ്ഞ്, നിഖിൽ മുരളി, ഷാജി ഇബ്രാഹിം, ഡോ: മനീഷ് അഹമ്മദ് എന്നിവർ ഗാനവിരുന്നൊരുക്കി.

നൗഷാദ് ഇരിക്കൂർ, അഷ്‌റഫ്‌ ആളത്ത്, ജേക്കബ് ഉതുപ്പ്, സക്കീർ പാപ്പിനിശേരി, മുജീബ് സിജി, മുസ്തഫ മാസ്റ്റർ മുക്കൂട്, ഷാജഹാൻ, അഖിൽ, ബിജു ദേവസ്സി, ഷമീർ (പിസിഡബ്ലിയുഎഫ്), നിസ്സാം ചെങ്ങാനി, ഷാജു അഞ്ചേരി, നൗഷാദ് ഏഴര, മുരളി ഏട്ടൻ, അഷറഫ് വയനാട്, മുഹമ്മദലി ഓഷ്യാന, വലീദ്, സരിത ടീച്ചർ തുടങ്ങിയ പ്രമുഖർ സാന്നിധ്യം അറിയിച്ചു.

സജിത്ത് രാമകൃഷ്ണൻ കലത്തിന്റെ ആശയങ്ങളും ഭാവി പരിപാടികളും സദസ്സിനോട് പങ്കു വെച്ചു. ഏറെ പുതുമകളോടെ നടത്തിയ ഈ ചടങ്ങ് അതിന്റെ വ്യത്യസ്തത കൊണ്ട് മികവ് പുലർത്തി. നാഹിദ് സാബ്രി അവതാരികയായ പരിപാടിക്ക് ശ്രീജിത്ത്‌ രാമകൃഷ്ണൻ സ്വാഗതവും ശ്രീ അഖിൽ നന്ദിയും രേഖപെടുത്തി.ടീം കലം അംഗങ്ങളായ സജിത്ത് രാമകൃഷ്ണൻ , ശ്രീജിത്ത്‌ രാമകൃഷ്ണൻ ,ഇക്ബാൽ വെളിയങ്കോട് ,അഖിൽ , സോഫിയ ഷാജഹാൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

Related Articles

- Advertisement -spot_img

Latest Articles