ലോക കേരളസഭ തുടരില്ലെന്ന തീരുമാനത്തിൽ മാറ്റമില്ല; ആറാം പതിപ്പിന് ഫണ്ട് വകയിരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: മുൻ യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനത്തിന് അനുസൃതമായി ലോക കേരളസഭ തുടർന്ന് സംഘടിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നതുപോലെയുള്ള ലോക കേരളസഭ നിലവിലെ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ലോക കേരളസഭയുടെ ആറാമത് എഡിഷനായി സർക്കാർ തുകയൊന്നും വകയിരുത്തിയിട്ടില്ല. നിലവിൽ ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകൾക്കും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള അത്യാവശ്യ പരിപാടികൾക്കും മാത്രമാണ് തുക അനുവദിച്ചിട്ടുള്ളത്.

പ്രവാസി ക്ഷേമ പദ്ധതികൾക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. പ്രവാസികൾ ഉന്നയിച്ച വിവിധ ക്ഷേമ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കാണ് നിലവിൽ ഫണ്ട് നീക്കിവെച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കൂട്ടിച്ചേർത്തു.

Related Articles

- Advertisement -spot_img

Latest Articles