എഴുത്തുകാരും പുസ്തകങ്ങളും: നാലാം ഘട്ടം നാളെ

റിയാദ്: പ്രവാസി എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ പരിപാടിയുടെ നാലാം ഘട്ടം നാളെ (ഒക്ടോബർ 8, വ്യാഴം) വൈകിട്ട് 7.30ന് റിയാദിലെ ഡി-പാലസ് ഹോട്ടലിൽ നടക്കും.

ഹോട്ടലിന്റെ ഒന്നാം നിലയിൽ നടക്കുന്ന പരിപാടിയിൽ എഴുത്തുകാരായ നിഖിലാ സമീർ, കമർബാനു അബ്ദുസ്സലാം എന്നിവരുടെ പുസ്തകങ്ങൾ പരിചയപ്പെടുത്തും. പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കു പുറമെ എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനുള്ള പ്രത്യേക സെഷനും പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും.

വായനയെയും എഴുത്തിനെയും അടുത്തറിയാൻ അവസരമൊരുക്കുന്ന പരിപാടിയിലേക്ക് പൊതുസമൂഹത്തെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles