ഖത്തർ തീരത്ത് എണ്ണക്കപ്പലിന് നേരെ മിസൈൽ ആക്രമണം: ആളപായം; നടുക്കടലിൽ വൻ സുരക്ഷാ ആശങ്ക

ദോഹ: പേർഷ്യൻ ഉൾക്കടലിൽ ഖത്തർ വടക്കൻ തീരത്തിന് സമീപം സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് (ട്രാങ്കർ) നേരെ പ്രൊജക്ടൈലുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടന്നു. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാരിൽ ചിലർക്ക് പരുക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) ഏജൻസി ബുധനാഴ്ച സ്ഥിരീകരിച്ചു. ഖത്തറിലെ മദീനത്ത് അഷ് ഷമാലിന് 94 കിലോമീറ്റർ (58 മൈൽ) വടക്ക് മാറിയാണ് സംഭവം. എന്നാൽ അപകടത്തിൽപ്പെട്ട കപ്പൽ ഏത് രാജ്യത്തിന്റേതാണെന്നോ, എത്ര പേർക്ക് ജീവനഹാനിയോ പരുക്കോ സംഭവിച്ചിട്ടുണ്ടെന്നോ യുകെഎംടിഒ വ്യക്തമാക്കിയിട്ടില്ല.

വിദേശ രാജ്യങ്ങളിലെയും പ്രാദേശിക സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉൾക്കടലിന്റെ മധ്യഭാഗത്ത് ഖത്തറിന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ (EEZ) ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത് അപൂർവ്വമാണ്. പടിഞ്ഞാറൻ ഉൾക്കടൽ മേഖലയിൽ ആഴ്ചകൾക്ക് ശേഷമാണ് ഒരു എണ്ണക്കപ്പലിന് നേരെ പ്രഹരമുണ്ടാകുന്നത്. സംഭവത്തിൽ ഖത്തർ ഭരണകൂടം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അമേരിക്ക-ഇസ്രായേൽ ഉപരോധവും ഇറാൻ്റെ തിരിച്ചടിയും കാരണം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം കടുത്ത ഭീഷണി നേരിടുന്നതിനിടെയാണ് പുതിയ ആക്രമണം.

കഴിഞ്ഞ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് ഒക്ടോബർ മാസത്തിന്റെ ആദ്യ വാരങ്ങളിൽ തന്നെ ഹോർമുസിലും പരിസര പ്രദേശങ്ങളിലും ചരക്ക് കപ്പലുകൾക്ക് നേരെ ഒമ്പതോളം ആക്രമണങ്ങൾ നടന്നതായി യുകെഎംടിഒ മുന്നറിയിപ്പ് നൽകിയിരുന്നു. ഭീഷണികളും ആക്രമണങ്ങളും വർദ്ധിച്ചിട്ടും, മിഡിൽ ഈസ്റ്റിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതി ദിനംപ്രതി 18.3 ദശലക്ഷം ബാരലായി ഉയർന്ന് യുദ്ധത്തിന് മുൻപുള്ള ശരാശരി കണക്കുകളെ മറികടന്നതായി കെപ്ലർ (Kpler) ഡാറ്റ വ്യക്തമാക്കുന്നു.

Related Articles

- Advertisement -spot_img

Latest Articles