പള്ളിയിൽ കയറി പോലീസിന്റെ ‘സമരവിലക്ക്’: സി.ജെ.പിയുടെ ജന്തർ മന്ദർ മാർച്ചിന് മുൻപ് ഡൽഹിയിൽ വൻ പ്രതിഷേധം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) ഒക്ടോബർ 10-ന് ജന്തർ മന്ദറിലേക്ക് നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് മുന്നോടിയായി പഴയ ഡൽഹിയിൽ വിവാദ നടപടിയുമായി പോലീസ്. പ്രതിഷേധത്തിൽ പ്രദേശവാസികൾ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് യൂണിഫോമിലുള്ള പോലീസ് ഉദ്യോഗസ്ഥൻ പള്ളിക്കകത്ത് കയറി മൈക്കിലൂടെ വിശ്വാസികളോട് പരസ്യമായി ആഹ്വാനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നമസ്കാരത്തിനെത്തിയ ജനങ്ങളോട് കുഞ്ഞുങ്ങളും കുടുംബാംഗങ്ങളും ഇത്തരം സമരങ്ങളിലോ കൂട്ടായ്മകളിലോ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും, പ്രകോപനപരമായ സന്ദേശങ്ങളിലോ വ്യാജ പ്രചാരണങ്ങളിലോ വീഴാതെ പ്രദേശത്ത് സമാധാനം പുലർത്താൻ പോലീസുമായി സഹകരിക്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം.

അതേസമയം, ആരാധനാലയങ്ങളെയും മതവിശ്വാസികളെയും രാഷ്ട്രീയ-ഭരണകൂട താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടി പോലീസിന്റെ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വോട്ടർ പട്ടികയിലെ അപാകതകളും വോട്ട് കൊള്ള ആരോപണങ്ങളും മുൻനിർത്തിയാണ് സി.ജെ.പി സമരം പ്രഖ്യാപിച്ചിട്ടുള്ളത്. പോലീസിന്റെ ഔദ്യോഗിക അനുമതിയില്ലെങ്കിലും സമരം നിശ്ചയിച്ച പ്രകാരം മുന്നോട്ട് കൊണ്ടുപോകുമെന്നും പോലീസ് തടയുന്നിടത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles