അഭിജിത് ദീപ്‌കെയും കൂട്ടാളികളും അറസ്റ്റിൽ

ന്യൂ ഡൽഹി : ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്താനിരുന്ന പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിൽ, പാർട്ടിയുടെ സ്ഥാപകനായ അഭിജിത് ദീപ്‌കെയെയും കൂട്ടാളികളെയും ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചേർന്ന ഉടൻ തന്നെ വിമാനത്തിനുള്ളിൽ വെച്ചാണ് ഇദ്ദേഹത്തെയും സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റാങ്ക് തുടങ്ങിയവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റിന്റെ രംഗങ്ങൾ അഭിജിത്ത് തന്നെ ഇൻസ്റ്റായിൽ ലൈവ് ആയി കാണിച്ചിരുന്നു.

ജന്തർമന്തറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ‘ജന്തർമന്തർ 2.0’ പ്രതിഷേധ സമരത്തിന് ഡൽഹി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചും കൃത്യമായ മുൻകൂർ അനുമതി തേടാത്തതുമാണ് വിലക്കിന് കാരണമായി അധികൃതർ വ്യക്തമാക്കിയത്. എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്ന് അഭിജിത് ദീപ്‌കെ പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ എത്തുമ്പോൾ തങ്ങളെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് മുംബൈയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തന്നെ അദ്ദേഹം സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഏത് നടപടിയെയും നേരിടാൻ തയ്യാറാണെന്നും ജനാധിപത്യപരമായ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അഭിജിത് ദീപ്‌കെയുടെ ഡൽഹിയിലേക്കുള്ള വരവും സമരവും മുൻനിർത്തി വിമാനത്താവളത്തിലും ഡൽഹിയിലെ വിവിധയിടങ്ങളിലും വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വലിയ തോതിൽ പോലീസ് സന്നാഹം വിന്യവിക്കുകയും മുൻകരുതൽ നടപടികളുടെ ഭാഗമായി നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. രാജ്ഘട്ട് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles