ചരിത്രത്തിലാദ്യം: ഗ്യാനേഷ് കുമാറിനെ നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്ന പശ്ചാത്തലത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ എൽ.ഡി.എഫ് പിന്തുണച്ചപ്പോൾ ബി.ജെ.പി അംഗങ്ങൾ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇത്തരമൊരു പ്രമേയം പാസാക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയിൽ ഗുരുതരമായ സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ ജനാധിപത്യപരമായ വിശ്വാസ്യത നിലനിർത്താൻ ആരോപണവിധേയനായ ഗ്യാനേഷ് കുമാറിനെ ഉടനടി നീക്കം ചെയ്യണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ, ചീഫ് ജസ്റ്റിസിനെക്കൂടി ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തിരഞ്ഞെടുക്കുന്ന സമിതി പുനഃസംഘടിപ്പിക്കണമെന്നും, ഇതിനാവശ്യമായ ഭരണഘടനാപരമായ നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ട്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെയും സി.ജെ.പിയുടെയും നേതൃത്വത്തിൽ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നതിനിടെയാണ് കേരള നിയമസഭയുടെ ഈ നിർണായക നീക്കം.

Related Articles

- Advertisement -spot_img

Latest Articles