കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചു; രാജേന്ദ്ര അർലേക്കർ തമിഴ്‌നാട് ഗവർണർ

ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂറിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു ഉത്തരവിറക്കി. നിലവിൽ സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഗവർണറായിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ തമിഴ്‌നാട് ഗവർണറായും മാറ്റി നിയമിച്ചിട്ടുണ്ട്.

ഓം പ്രകാശ് മാഥൂർ കേരളത്തിലെത്തുന്നതോടെ നിലവിലെ ഗവർണറായ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ കേരളത്തിലെ കാലാവധി അവസാനിക്കും. തമിഴ്‌നാട് ഗവർണറായിരുന്ന ആർ.എൻ. രവിയെ പശ്ചിമ ബംഗാൾ ഗവർണറായി നിയമിച്ചതിനെ തുടർന്ന്, മാർച്ച് മുതൽ തമിഴ്‌നാടിന്റെ അധിക ചുമതലയും അർലേക്കർ വഹിച്ചുവരികയായിരുന്നു. പുതിയ ഉത്തരവ് വരുന്നതോടെ അദ്ദേഹം തമിഴ്‌നാടിന്റെ സ്ഥിരം ഗവർണറായി ചുമതലയേൽക്കും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള വലിയൊരു ഭരണഘടനാപരമായ അഴിച്ചപണിയുടെ ഭാഗമായാണ് ഈ പ്രഖ്യാപനം.

Related Articles

- Advertisement -spot_img

Latest Articles