സൗദി അറേബ്യയിലെ അൽ ജൗഫിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

അൽ ജൗഫ്: സൗദി അറേബ്യയിലെ അൽ ജൗഫിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മമ്പുറം വി.കെ. പടി പിലത്തോടൻ വീട്ടിൽ മുഹമ്മദ് ഷാഫി (36) ആണ് അൽ ജൗഫിൽ വെച്ച് മരണപ്പെട്ടത്. വടക്കൻ സൗദിയിലെ ഖുറയ്യാത്തിനടുത്തുള്ള തബർജലിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി അൽ ജൗഫ് കിങ് അബ്ദുൽ അസീസ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാഫിക്ക് പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പരേതരായ ആലിക്കുട്ടി പിലത്തോടത്തിൽ – പാത്തുമ്മ ദമ്പതികളുടെ മകനാണ്. സുലൈഖയാണ് ഭാര്യ; ഫാത്തിമ സഹ്റ, മുഹമ്മദ് ഇസ്മാഈൽ എന്നിവരാണ് മക്കൾ. മൃതദേഹം അൽ ജൗഫിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

റിയാദിലെ ഇന്ത്യൻ എംബസിയിൽ നിന്നുള്ള എൻ.ഒ.സി നടപടികൾ കെ.എം.സി.സി പ്രവർത്തകരായ റഫീഖ് മഞ്ചേരി, റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. ഖബറടക്കവുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനങ്ങൾക്കായി അൽ ജൗഫ് കെ.എം.സി.സി ഭാരവാഹികളും ഹോട്ടൽ മാനേജ്‌മെന്റ് പ്രതിനിധികളും രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles